മയ്യില്‍: ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നിയമവിധേയമായി നടപ്പിലാക്കണമെന്നും പെന്‍ന്‍ പരിഷ്‌കരണത്തിലെ സമാശ്വാസ ഗഡുക്കള്‍ അടിയന്തിരമായും അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍(കെ.എസ്.എസ്.പി.യു.)ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. മാസിക പ്രവര്‍ത്തനങ്ങളില്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച മയ്യില്‍,കണ്ണൂര്‍, മട്ടന്നൂര്‍ യൂണിറ്റുകള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. വീടില്ലാത്ത കുടുംബത്തിന് സൗജന്യമായി നാസ് സെന്റ് ഭൂമിയും വീടും നല്‍കിയ പയ്യന്നൂര്‍ ബ്ലോക്കിലെ റിട്ട അധ്യാപികയായ സുശീലയെ അനുമോദിച്ചു. എ. നാരായണന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പി.പി.ദാമോധരന്‍, കെ.വി.കുഞ്ഞിരാമന്‍, എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.ശിവദാസന്‍(പ്രസി) വി.പി.കിരണ്‍(സെക്ര) പി.പി.ദാമോധരന്‍(ഖജാ.)
കെ.എസ്.എസ്.പി.യു. സമ്മേളനം സമാപിച്ചു; ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം
