പാനൂർ. ഇലക്ട്രോണിക് സിഗരറ്റ് വിൽപന യുവാവ് പിടിയിൽ. പാനൂർ മാക്കൂൽ പീടികയിലെ ലോഡ്ജിൽ വെച്ച്പൂക്കോം കാട്ടിൽ മീത്തൽ ഷുഹൈബിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്
48 പായ്ക്കുകളിലായി 240 സിഗരറ്റുകളാണ് പിടിച്ചെടുത്തത്. വിപണിയിൽ 3 ലക്ഷത്തോളം വില വരും മാക്കൂൽ പീടികയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. .പാനൂർ പോലീസ് ഇൻസ്‌പെക്ടർ സുധീർ കല്ലന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്‌ജ് റെയ്‌ഡ് നടത്തിയത്
ദുബായിൽ നിന്നും കസ്റ്റംസ് പരിശോധനയിൽ നിന്നും പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് സിഗരറ്റ് കടത്തിക്കൊണ്ട് വന്നത്. റെയ്ഡിൽ
പാനൂർ എസ് ഐ സുഭാഷ് ബാബു, എസ് ഐ ജയേഷ് കുമാർ, എസ് ഐ ആഷിഫ്, എ എസ് ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു , ശ്രീജിത്ത് കോടിയേരി, ഷംസീർ, സുഷാന്ത്, ജിജിൽ എന്നിവരും പങ്കെടുത്തു.
മൂന്ന് ലക്ഷത്തിൻ്റെ ഇലക്ട്രോണിക് സിഗരറ്റ് പിടികൂടി
