കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ ഒരു വ്യക്തിക്കും നാല് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. നഗര മധ്യത്തിൽ മൂന്നിടങ്ങളിലായി പൊതു റോഡിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ നിക്ഷേപിച്ച മാലിന്യ കെട്ടുകളിൽ നിന്നാണ് തെളിവുകൾ ശേഖരിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. ആർ കെ ഓഡിയോ വേൾഡ്’,ലെഡ്ജർ ഗേറ്റ് അക്കാദമി,മെട്രോപോളിസ് ലാബോറട്ടറി,ഓസ്കാർ ലോഡ്ജ് എന്നീ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും എം വി സുമേഷ് എന്ന വ്യക്തിയുടെ ഫ്ലാറ്റിലെ മാലിന്യങ്ങളുമാണ് വലിച്ചെറിഞ്ഞ രീതിയിൽ സ്ക്വാഡ് കണ്ടെത്തിയത്.പാർസൽ പെട്ടിയിൽ നിന്നുള്ള തെർമോകോൾ,പ്ലാസ്റ്റിക് ബോട്ടിലുകൾ,പ്ലാസ്റ്റിക് കവറുകൾ, ഉപയോഗിച്ച ഡിസ്പോസിബിൾ ഗ്ലാസുകൾ,പേപ്പറുകൾ തുടങ്ങിയ മാലിന്യങ്ങളാണ് നിക്ഷേപിച്ചത്.മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ സ്‌ക്വാഡ് നിർദ്ദേശം നൽകി . നാലു സ്ഥാപനങ്ങൾക്കും 5000 രൂപ വീതവും ഗാർഹിക മാലിന്യം തള്ളിയ എം വി സുമേഷിന് 2500 രൂപയും പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ലജി എം , ശരി കുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, കണ്ടിജന്റ് ജീവനക്കാരായ അനീഷ് , നിഷാന്ത് എന്നിവർ പങ്കെടുത്തു


