എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

Kannadiparamba online news

വളപട്ടണം: എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി “സൗഹൃദ ഇഫ്താർ സംഗമം” എസ്ഡിപിഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
കലുഷിതമാവുന്ന സാമൂഹിക പരിസരങ്ങളിൽ ഇത്തരം കൂടിച്ചേരലുകളും ഐക്യപ്പെടലുകളും അത്യന്താപേക്ഷിതമാണെന്നും ഇത്തരം സംഗമങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ കോയ സാഹിബ്, കെ എൻ എം മണ്ഡലം പ്രസിഡന്റ് മുനീർ മാസ്റ്റർ, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഷുക്കൂർ മങ്കടവ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഷാഫി സി, SDTU അഴീക്കോട് ഏരിയ പ്രസിഡന്റ് ലത്തീഫ് മിൽ റോഡ് സംസാരിച്ചു.
സയ്യിദ് മുഹമ്മദ്‌ തങ്ങൾ
ഖാലിദ് പുതിയതെരു, എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം അബ്ദുല്ല മന്ന എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!