മയ്യിൽ: അനധികൃത മണൽകടത്ത് മൂന്ന്ലോറികൾ പോലീസ് പിടികൂടി.തിങ്കളാഴ്ച പുലർച്ചെ 1.30 മണിയോടെ നാറാത്ത് കല്ലൂരിക്കടവിൽ വെച്ച് പുഴ മണൽ മോഷണം നടത്തുന്നതിനിടെയാണ് കെ.എൽ. 13.എ എക്സ്.4915,കെ. എൽ. 52.പി. 8572 എന്നി മിനിലോറികൾ എസ്.ഐ.എ.ഇബ്രാഹിമും സംഘവും പിടികൂടിയത്.പുലർച്ചെ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ച് മണൽ കടത്തുന്നതിനിടെയാണ് കെ.എൽ. 31. 3848 നമ്പർ ടിപ്പർ ലോറി ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.
ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.വാഹനവും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
മണൽകടത്ത് മൂന്ന്ലോറികൾ പിടികൂടി; ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു
