മയ്യില്‍: ചെറുപഴശ്ശി പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മയില്‍ പണിത പ്രതീക്ഷാ കലാ കേന്ദ്രം, ചേലോറ താഴെ പുതിയ ഭഗവതി തിറയാഘോഷ കമ്മിറ്റി എന്നിവയുടെ ഓഫീസ് കെട്ടിടോദ്ഘാടനം നടത്തി. തിറയാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടരി എം. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ദേവനര്‍ത്തകരായ ചെറുപഴശ്ശിക്കാവ് ഭാസ്‌കരന്‍ വെള്ളിച്ചപ്പാടന്‍, കെ.സി. കുഞ്ഞിരാമപെരുവണ്ണാന്‍, കുഞ്ഞിരാമന്‍ വെളിച്ചപ്പാടന്‍ എന്നിവരെ ആദരിച്ചു. സത്യന്‍ കണ്ണപുരത്തിന്റെ നാടന്‍ പാട്ട് മേളയും നടന്നു. വയല്‍തിറ കമ്മിറ്റി സെക്രട്ടറി കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പുളിയാല ചന്ത്രോത്ത് കൃഷ്ണന്‍, ടി.പ്രദീപന്‍, ഇ.എം. രാജീവന്‍, വി.സി. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതീക്ഷാ കലാകേന്ദ്രത്തിനും ചോലോറ താഴെ തിറയാഘോഷ കമ്മിറ്റിക്കും പുതിയ കെട്ടിടം.
