ചട്ടുകപ്പാറ-വലിയവെളിച്ചം പറമ്പ് നവോദയ വായനശാല &ഗ്രന്ഥാലയത്തിന്റെയും നവോദയ ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിത ദിനത്തിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് (മയ്യിൽ )ശ്രീ പി.സി സഞ്ജയ് കുമാർ അനുമോദനം നൽകി. ചടങ്ങിൽ വായനശാല സെക്രട്ടറി ശ്രീമതി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീ കെ പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ശ്രീ പി പ്രശാന്തൻ ആശംസ പ്രസംഗം നടത്തി. വനിത വേദി സെക്രട്ടറി ശ്രീമതി പി കെ അനില നന്ദി രേഖപ്പെടുത്തി. ഹരിത കർമ സേനാംഗങ്ങൾ ചടങ്ങിൽ സംസാരിച്ചു.
വലിയവെളിച്ചംപറമ്പ് നവോദയ വായനശാല ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.
