പോലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

kpaonlinenews

കോഴിക്കോട്: പോലീസിനെ കണ്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന ലഹരിപായ്ക്കറ്റ് വിഴുങ്ങിയ പ്രതി മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരണമടഞ്ഞത്. പോലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ യുള്ള പൊതി ഇയാള്‍ വിഴുങ്ങുകയായിരുന്നു. എന്‍ഡോസ്‌കോപ്പിയില്‍ വെളുത്ത തരികള്‍ അടങ്ങിയ പായ്ക്കറ്റ് വയറ്റില്‍ കണ്ടിരുന്നു. ഇയാള്‍ക്കെതിരേ പോലീസ് ലഹരിമരുന്ന് വിരുദ്ധ കേസ് എടുത്തിരുന്നു.

പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിശോധനയില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.

അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന നടത്തുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന്‍ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകള്‍ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി.

Share This Article
error: Content is protected !!