ഷാർജ : യു.എ.ഇ പാട്ടയം മഹല്ല് കൂട്ടായ്മയുടെ എഴാം വാർഷികാഘോഷം ‘ജൽസ സീസൺ 4’ ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ ഷാർജ സ്പോർട്ട്സ് സിറ്റിയിൽ വെച്ച് നടക്കും. മൂന്ന് ടീമുകളിലായി കായിക മത്സര പരിപാടികൾ, കിഡ്സ് ഫെസ്റ്റ് , ഫാമിലി മീറ്റപ്പ് തുടങ്ങിയവ അരങ്ങേറും. ഫുട്ബോൾ , ക്രിക്കറ്റ്, ഷൂട്ടൗട്ട്, കമ്പവലി, റിലേ റൈസ്, ഫണ്ണി ഗെയിമുകൾ തുടങ്ങിയ മത്സര പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് നടക്കും.
കമ്പിൽ , കുമ്മായക്കടവ്, പന്ന്യങ്കണ്ടി കൂട്ടായ്മകളിലെ നേതാക്കന്മാരും പ്രമുഖ വ്യക്തികളും സാംസ്കാരിക നായകരും സംഗമത്തിൽ പങ്കെടുക്കും. വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ അബ്ദുൽ സത്താർ, നവാസ് സഅദി, അബ്ദുൽ ഗഫൂർ അസ്അദി, ഖാസിം, റസൽ, സുനീർ, ഫാറൂഖ്, അബ്ദുള്ള, അഫ്സൽ, അജീർ, ഷാഫി, ഹബീബ്, അബ്ദുൽ ലത്തീഫ്, നൗഷാദ്, ഷഫീർ, അബ്ദുൽ ജബാർ, ഷുഐബ് എന്നിവർ അറിയിച്ചു.