. ചട്ടുകപാറയിലെ കെ.നന്ദിനി(48), ബീന(40), കെ.വി.അശോകന്(55)എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി അശോകനു വീടിന് സമീപം വച്ചാണ് കടിയേറ്റത്. ഇന്നലെ രാവിലെ 9.30നോടെയാണ് നന്ദിനിക്കും ബീനയ്ക്കും കടിയേല്‍ക്കുന്നത്. ചട്ടുകപാറയിലെ കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്പിലെ കടയിലേക്ക് നടന്ന് വരുമ്പോള്‍ വീടിന് അരികിലുള്ള ഖാദി കേന്ദ്രത്തിന് സമീപം വച്ച് നന്ദിനിക്കും, സമീപം വച്ച് ബീനയ്ക്കും കടിയേറ്റു. പരുക്കേറ്റവരെ ജില്ല ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ, തെരുവ് നായകളെയും പേപ്പട്ടി ആക്രമിച്ചതായി സൂചയുണ്ട്. കുറ്റ്യാട്ടൂര്‍ ബസാറിനു സമീപം പേപ്പട്ടി തെരുവ് നായകളെ ആക്രമിച്ചിരുന്നു. പേപ്പട്ടിയെ പിടികൂടാന്‍ കഴിയത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

