വ്യാജ ബയോ ക്യാരിബാഗുകൾ വ്യാപകം അസിസ്റ്റൻറ് കലക്ടറുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

kpaonlinenews


കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരികളുടെ കടകളിൽ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐ എ എസ് ൻ്റെ നേതൃത്വത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. രഹ്നാ പ്ളാസ്റ്റിക്’,ടി.കെ സുലെെമാൻ ആൻ്റ് സൺസ്, മാരുതി ട്രെയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളും സംഘം പരിശോധിച്ചു. വിൽപനയ്ക്കായി സൂക്ഷിച്ച വിവിധ ബയോ ക്യാരി സാമ്പിളുകൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധിച്ചു. റിയോ , ഭാരത്, എക്കോ ഈ-ടി ടെക് എന്നീ ബ്രാൻ്റുകളിൽ ലഭ്യമായവ വ്യാജ ബായാേ ക്യാരീബാഗുകൾ ആണെന്ന് കണ്ടെത്തി. മൂന്നു ബ്രാൻ്റുകളിൽ നിന്നുള്ള സാമ്പിളുകളും ഡൈക്ളോറോ മീ ഫൈൻ ടെസ്റ്റിൽ പരാജയപ്പെട്ടു. പരിശോധനയിൽ ഹാജി റോഡിലെ രഹന പ്ലാസ്റ്റിക്സിൽ നിന്നും നിരോധിത ഉൽപ്പന്നങ്ങളായ പേപ്പർ വാഴയില തെർമോകോൾ പ്ലേറ്റുകൾ , പേപ്പർ പ്ലേറ്റ് എന്നിവയും സംഘം പിടിച്ചെടുത്തു. ‘10000 രൂപ പിഴ ചുമത്തി തുടർന്ന് നടപടികൾ എടുക്കാൻ കണ്ണൂർ നഗരസഭ കോർപ്പറേഷന് സ് ക്വാഡ് നിർദ്ദേശം നൽകി. അസിസ്റ്റൻ്റ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐ എ എസിനോടൊപ്പം സ്ക്വാഡ് ലീഡർ ല ജി.എം എൻഫോഴ്സ്മെൻ്റ്ഓഫീസർ കെ. ആർ അജയകുമാർ ,ശെരീ കുൽ അൻസാർ,എൽ നാ ജോസഫ്, ദീപ വല്ലി, ദിബിൽ സി.കെ എന്നിവർ പങ്കെടുത്തു

Share This Article
error: Content is protected !!