വളപട്ടണം CHMKSGHSS സ്കൂളിലെ 50 എൻ എസ് എസ് വിദ്യാർത്ഥികൾക്ക്(വളണ്ടിയർമാർ)ടൌൺ സ്പോർട്സ് ക്ലബ് ജേഴ്സി നൽകി.എൻ എസ് എസ് പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടി പി ടി എ പ്രസിഡണ്ട് ജലാലുദ്ധീൻ അറഫാത്തിന്റെ അധ്യക്ഷതയിൽ ക്ലബ് പ്രസിഡണ്ട് സി അബ്ദുൾ നസീർ ജേഴ്സി വിതരണോദ്‌ഘാടനം നടത്തി. എളയിടത്ത് അഷ്‌റഫ്, ക്ലബ് സിക്രട്ടറി ഷമിയാസ് മഹമൂദ്, സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപാൾ ഹരികൃഷ്ണൻ മാഷ് സ്വാഗതവും എൻ എസ് എസ് വളണ്ടിയർ ദിയ നന്ദിയും പറഞ്ഞു.ഈ അവസരത്തിൽ പരിപാടിയിൽ പങ്കെടുത്ത ക്ലബ് ഭാരവാഹികളായ ബി പി സിറാജ്ജുദ്ധീൻ, വി കെ സി ഇസ്മായിൽ, ശരീഫ്, ആബിദലി മംഗല, വി എൻ കബീർ, അഷ്‌റഫ് കെ, സാദിക്ക് തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

