ലഹരി വിരുദ്ധ ക്ലാസ്സും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

Kannadiparamba online news

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്,spc ,കണ്ണൂർ എക്സൈസ് ഡിവിഷൻ വിമുക്തി മിഷൻ, കവിളിയോട്ട് ചാൽ ജനകീയ വായനശാല, ലയൺസ് ക്ലബ് മയ്യിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.പരിപാടിയുടെ ഉൽഘാടനം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ശ്രീ.എം സുഗുണൻ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.അനൂപ് കുമാർ എം കെ അധ്യക്ഷൻ ആയി. മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി .k k ജിഷ, c v ഹരീഷ് കുമാർ, എ കെ രാജ്മോഹൻ , ബാബു പണ്ണേരി, പി.വി പ്രസീത,വായന ശാല പ്രസിഡൻ്റ് ടി ബാലൻ,വിമുക്തി മാനേജർ സതീഷ് കുമാർ പി കെ , വിമുക്തി കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി പ്രസാദ് സ്വാഗതവും വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ നന്ദിയും പറഞ്ഞു. സമീർ ധർമടം ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. വേദിയിൽ അച്ഛൻ എന്ന ഏക പാത്ര നാടകം പി.സി രാഗേഷ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലിയും,ജാഗ്രതാ ജ്യോതി തെളിയിക്കുന്ന ചടങ്ങും നടന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!