കണ്ണൂർ: സി പി എം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ചരമ വാർഷികദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടന്ന അനുസ്മരണം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ
അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ ടീച്ചർ സ്പീക്കർ എ എൻ ഷംസീർ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പി ശശി, പി ജയരാജൻ,ഡോ. വി ശിവദാസൻ എം പി , എൻ ചന്ദ്രൻ , കെ പി സഹദേവൻ,ടി വി രാജേഷ്, കെ വി സുമേഷ് എം എൽ എ, എം പ്രകാശൻ , പി ഹരീന്ദ്രൻ, പി വി ഗോപിനാഥ് , പി പുരുഷോത്തമൻ ,പി പി ദിവ്യ,ടി കെ ഗോവിന്ദൻ, പനോളി വത്സൻ, കാരായി രാജൻ,കെടിഡിസി ചെയർമാൻ പി കെ ശശി,കോടിയേരിയുടെ സഹധർമ്മിണി വിനോദിനി, മക്കളായ ബിനീഷ് കോടിയേരി,ബിനോയ് കോടിയേരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും നേതാക്കളും പാർട്ടി പ്രവർത്തകരും പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ എത്തിയിരുന്നു.