കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൻ്റെ 20 ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ: സിം കാർഡിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിൽ അറസ്റ്റ് വാറൻ്റുണ്ടെന്നും മുംബെ പോലീസിൽ നിന്നാണ് വിളിക്കുന്നതെന്ന്പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൻ്റെ 20 ലക്ഷം രൂപ തട്ടിപ്പു സംഘം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശിയായ 24 കാരൻ്റെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞമെയ് മാസം 28ന് ആണ് പരാതിക്കാസ്പദമായ സംഭവം.യുവാവിൻ്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ടെലികോം അതോറിറ്റിയിൽ നിന്നും പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുംബെ പോലീസിൽ നിന്നാണെന്നും അറസ്റ്റു വാറൻ്റുണ്ടെന്നും പണം നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് 20 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് നൽകിയത്.പിന്നീട് വഞ്ചിക്കപ്പെട്ടത് മനസിലായതോടെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!