യൂത്ത് ലീഗ് പാട്ടയം ശാഖാ യുവോറ ഫെസ്റ്റ് സംഘടിപ്പിച്ചു.

Kannadiparamba online news

പാട്ടയം: നവംബർ 8 ന് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് പാട്ടയം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖ യുവോറ ഫെസ്‌റ്റ് സംഘടിപ്പിച്ചു.
ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷമ്മാസ് പി.വി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ , മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് പുളൂക്കൂൽ, ട്രഷറർ ജാബിർ പാട്ടയം, മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി നാസർ സി.വി, എം.പി കമാൽ, അബ്ദുൽ റഹീം പി.പി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
യൂത്ത് ലീഗ് ശാഖ ട്രഷറർ നിഷാൽ പി.കെ. പി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!