കണ്ണൂർ: ഓണാഘോഷ പരിപാടിക്കിടെ സ്കൂളിൽ വെച്ച് മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് കൈക്ക് പരിക്കു പറ്റിയതിൽ വൈദ്യസഹായമോ നിയമനടപടികളോ സ്വീകരിച്ചില്ലെന്ന മാതാവിൻ്റെ പരാതിയിൽ സ്കൂൾ അധ്യാപികക്കും പ്രിൻസിപ്പാളിനുമെതിരെ ടൗൺ പോലീസ് കേസെടുത്തു. ചേലേരി സ്വദേശിനിയുടെ പരാതിയിലാണ് കക്കാട്ടെ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അധ്യാപികഷീല, പ്രിൻസിപ്പാൾ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 21 ന് കക്കാട് പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടിക്കിടെ പരാതിക്കാരിയുടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് കൈക്ക് പരിക്കേറ്റത്. സംഭവത്തിൽ കുട്ടിക്ക്
വേണ്ടചികിത്സയോ നിയമനടപടിയോ സ്വീകരിച്ചില്ലെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

