തളിപ്പറമ്പ്: യമനിലെ ഹൂതി ഭീകരർ മക്കയിലെ ഹറം മേഖലയിലേക്ക് ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന മിസൈൽ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിച്ച ഖുർആൻ സമ്മേളനം വിലയിരുത്തി. ഇറാന്റെ ആയുധവും സാങ്കേതിക പിന്തുണയും ഉപയോഗിച്ച് ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങളെപ്പോലും ലക്ഷ്യമിടുന്ന ഈ ഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വോട്ടർമാരെ നിശ്ചയിക്കാനുള്ള അധികാരം അന്യായമായി കൈയിലെടുത്ത ചീഫ് ഇലക്ഷൻ കമ്മിഷണറെ പുറത്താക്കാൻ വൈകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ വെച്ച് നടന്ന സമ്മേളനം വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.കെ. ഹാഷിം, ടി.കെ. ഉബൈദ്, സെക്രട്ടറി എ.സി. ശിഹാബുദ്ദീൻ, ഷാക്കിർ അൽ ഹികമി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

