ചെലേരി ടർഫ് സ്ട്രൈക്കേഴ്സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷം അങ്കണവാടി കുട്ടികളോടൊപ്പം സംഘടിപ്പിച്ചു

Kannadiparamba online news



ചെലേരി: ടർഫ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദാലിൽ തങ്ങൾ റോഡ് അങ്കണവാടിയിലെ കുട്ടികളോടൊപ്പമാണ് ക്ലബ്ബ് അംഗങ്ങൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.
ടർഫ് സ്ട്രൈക്കേഴ്സ് പ്രസിഡന്റ്‌ ഇംതിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നൂറുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ജലീൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

തുടർന്ന് അങ്കണവാടി കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു. അങ്കണവാടി ടീച്ചർ സുദ, ടർഫ് ടീം ഉപദേശക സമിതി അംഗം റാഷിദ്‌ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഫൈസൽ ഒ. നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!