പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് തലശേരിയിലെസ്വര്‍ണ്ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിഗമനെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ബിനു പയ്യന്നൂർ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി കേസിലെ പ്രതിയായ
മാലൂർ കുണ്ടേരി പൊയിലെ അശ്വന്തിനെ (26) മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തുടന്ന് പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി. സ്വർണ്ണം പൊട്ടിക്കൽ സംഘം ഗുഢാലോചന നടത്തിയലോഡ്ജിലും മറ്റും പ്രതിയുമായി എത്തി തെളിവെടുപ്പ് പൂർത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ പിടിയിലായ
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ (38),പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് എന്നിവർ റിമാൻ്റിൽ കഴിയുകയാണ്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് സംഘം സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

