കുറ്റ്യാട്ടൂർ: വി.ബി.ജി.ആർ.എ.എം.ജി (VBGRAMG) പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർ വാർഡിൽ ഏറ്റെടുക്കുന്ന റബ്ബർ പ്ലാൻ്റേഷൻ ആദ്യ പ്രവൃത്തിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുശീല എം.വി. അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനിയർ വിശാഖ് എം.പി. സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം, പാവന്നൂർ വാർഡ് മെമ്പർ നാരായണൻ കെ.പി, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സുധീഷ് ഇ.പി, വാർഡ് വികസന സമിതി അംഗം ശശീന്ദ്രൻ പി.വി. എന്നിവർ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിച്ചു. ജനപ്രതിനിധികളായ കോമള പി.വി, ഇന്ദിര എം, പദ്ധതിയുടെ ഓവർസിയർ മേഘ കെ, ഭാഗ്യരാജ് പി.വി, പ്രവൃത്തിയുടെ ഗുണഭോക്താവ് സുമ പി, മറ്റ് പദ്ധതി തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവൃത്തിയുടെ മേറ്റ് പ്രിയ പി.വി. നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

