ജനങ്ങൾക്ക് ആശ്വാസമായി വാർഡ് മെമ്പറുടെ ഓഫീസ്; കുറ്റ്യാട്ടൂരിൽ യൂസഫ് പാലക്കലിന്റെ ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു

Kannadiparamba online news

കുറ്റ്യാട്ടൂർ: ഗ്രാമപഞ്ചായത്ത് ഓഫീസിൽ പോകാതെ തന്നെ ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആവശ്യങ്ങൾ വേഗത്തിൽ അറിയിക്കാനും ഒരു ഇടം എന്ന ലക്ഷ്യത്തോടെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കലിന്റെ വാർഡ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനത്തോടൊപ്പം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനസമിതി കൺവീനർ എൻ.സി. ശശീധരൻ സ്വാഗതം പറഞ്ഞു. എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി. നാരായണൻ മാസ്റ്റർ, അഷ്റഫ് ഹാജി, എം.വി. പ്രഭാകരൻ, അഷ്റഫ് ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി. ഇത്തരത്തിൽ ജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന വാർഡ് മെമ്പർമാരുടെ ഓഫീസുകൾ നാടിന് മാതൃകയാണെന്നും കൂടുതലായി ഉണ്ടാകട്ടെ എന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!