കൊളച്ചേരി: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ ഇന്ന് (20-05-2026) വിവിധ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
രാവിലെ 7 മണി മുതൽ 9 മണി വരെ:
ലൈനിൽ ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 7 മുതൽ 9 മണി വരെ ആശാരിച്ചാൽ, മാലോട്ട് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ:
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ ഈശാനമംഗലം, വൈദ്യർകണ്ടി, ആശാരിച്ചാൽ, മാലോട്ട്, ചേലേരി സ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കൊളച്ചേരി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

