ചെക്കിക്കുളത്ത് വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

Kannadiparamba online news
Screenshot

ചെക്കിക്കുളം: തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. മാണിയൂർ പാറാൽ കുണ്ടലക്കണ്ടി ചാളവളപ്പിൽ താമസിക്കുന്ന എ. അബ്ദുൾ ഖാദർ (59) ആണ് മരിച്ചത്.

ഇന്നലെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണമായ സംഭവം. ചെക്കിക്കുളം രാധാകൃഷ്ണൻ എ.യു.പി സ്കൂളിലെ 204-ാം നമ്പർ ബൂത്തിൽ നിന്നും സമ്മതിദാനാവകാശം വിനിയോഗിച്ച് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!