തളിപ്പറമ്പ്: ബി.ജെ.പി പ്രവർത്തകനെ കൈകൊണ്ടുംഇരുമ്പ് വടികൊണ്ടും ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ്കേസെടുത്തു.പരിയാരം കുറ്റ്യേരിയിലെ വി.പി.കുഞ്ഞിരാമനെ (56) യാണ്
മർദ്ദിച്ചത്. പരാതിയിൽ ബാബു വായക്കീല്‍, മനോഹരന്, സി.എച്ച്.വിജയന്, പി.പി.രാജീവന്, ഭരതന് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സി.പി.എം പ്രവര്‍ത്തകനായ രണ്ടാം പ്രതി കുറ്റ്യേരി നടുവയലില്‍ വെച്ച് ബി.ജെ.പി ഓഫീസും പ്രചാരണവണ്ടിയും പരിശോധിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
ഇന്നലെ ഉച്ചക്ക് 1.25 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

