പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ ക്യാമ്പസ് സന്ദർശിച്ച് അഴീക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി

Kannadiparamba online news

പാപ്പിനിശ്ശേരി: അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം വിദ്യാർത്ഥികളെയും അധ്യാപകരെയും കാണാൻ ക്യാമ്പസിലെത്തിയത്.

ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആർട്സ് കോളേജ്, ശരീഅത്ത് കോളേജ്, ഹിഫ്ള് കോളേജ്, ജൂനിയർ കോളേജ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലായി 300-ഓളം വിദ്യാർത്ഥികൾക്ക് മത-ഭൗതിക സമന്വയവിദ്യാഭ്യാസം നൽകുന്ന മികച്ച സ്ഥാപനമാണിത്.

കോളേജിലെത്തിയ സ്ഥാനാർത്ഥിയെ സെക്രട്ടറി കെ.കെ. അബ്ദുൽ ബാഖി, സമസ്ത കേന്ദ്ര മുശാവറ അംഗം കെ. മുഹമ്മദ് ശരീഫ് ബാഖവി, വൈസ് പ്രിൻസിപ്പാൾ പി. യൂസഫ് ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ കെ. അബൂബക്കർ ബാഖവി, പി.പി. യൂസഫ് ബാഖവി, കോളേജ് കമ്മിറ്റി അംഗങ്ങളായ സി.പി. റഷീദ്, ഷഹീർ പാപ്പിനിശ്ശേരി, മനാഫ് അസ്ഹദി എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ക്യാമ്പസിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായും വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!