നാറാത്ത്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് ബി.ജെ.പി (എൻ.ഡി.എ) സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നാളെ (തിങ്കളാഴ്ച) നടക്കും.
വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ നിന്നും ആരംഭിക്കുന്ന റാലി നാറാത്ത് ബസാറിൽ സമാപിക്കും. തുടർന്ന് നാറാത്ത് ബസാറിൽ നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ജില്ലാ നേതാക്കളും സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറും പരിപാടിയിൽ സംസാരിക്കും. പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേർ റാലിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

