കെ.വി. സഹദേവന്റെ കവിതാ സമാഹാരം ‘പാഞ്ചജന്യം’ പ്രകാശനം ചെയ്തു

Kannadiparamba online news

നാറാത്ത്: മുംബൈ മലയാളിയായിരുന്ന കെ.വി. സഹദേവന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘പാഞ്ചജന്യം’ പ്രകാശനം ചെയ്തു. നാറാത്ത് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ രാധാകൃഷ്ണൻ മാണിക്കോത്ത് പുസ്തക പ്രകാശനം നിർവ്വഹിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവും നാടക പ്രവർത്തകനുമായ ഒ. നാരായണൻ ആദ്യപ്രതി ഏറ്റുവാങ്ങി.

സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും വ്യാപകമായ ലഹരി ഉപയോഗത്തിനും എതിരെയുള്ള താക്കീതാണ് കെ.വി. സഹദേവന്റെ കവിതകളെന്ന് രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ വധത്തോടെയുണ്ടായ നികത്താനാകാത്ത ശൂന്യത കവിതകളിലൂടെ വരച്ചുകാട്ടുന്ന കവി, സമൂഹത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുക കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിവ്യാ സുനിൽ സ്വാഗതം പറഞ്ഞു. വി. രജിത്ത്, ഒ. നാരായണൻ, സി.എച്ച്. സജീവൻ, കെ.സി. രാജൻ, സി.എച്ച്. സന്തോഷ് കുമാർ, സിന്ധു ചന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രചയിതാവ് കെ.വി. സഹദേവൻ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!