ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ പ്രവാസി

Kannadiparamba online news
Screenshot

ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യൻകുന്ന് അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിൻ (29) ആണ് മരിച്ചത്. അമേരിക്കയിൽ ഷിപ്പിൽ ജോലിചെയ്യുന്ന ജസ്റ്റിൻ രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്. ഇരിട്ടി – കൂട്ടുപുഴ റോഡിൽ സ്കൈ ഹോട്ടലിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ജസ്റ്റിനെ ഉടനെ ഇരിട്ടിയിലെ സ്വകാര്ര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതനായ ഔസേപ്പച്ചന്റെയും ലില്ലിയുടെയും മകനാണ്. സഹോദരങ്ങൾ : പ്രിൻസ്, മിനി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!