പാമ്പുരുത്തിയിൽ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി

Kannadiparamba online news

പാമ്പുരുത്തി: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ് (MSF) ഭാരവാഹികൾക്ക് കൊളച്ചേരിയിൽ ഊഷ്മള സ്വീകരണം. എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തിയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശിഖ് തടിക്കടവ്, ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, ട്രഷറർ ആരിഫ് പാമ്പുരുത്തി എന്നിവർക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പൊയിൽ മുസ്തഫ ഉപഹാരം നൽകി ആദരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജാബിർ പാട്ടയത്തിന് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസും ഉപഹാരം കൈമാറി.

കൂടാതെ, എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റാസിം പാട്ടയത്തിന് മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ജംഷീർ ആലക്കാട്, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി, നജാദ് അലി, റൈഹാൻ ഒ.സി, കമ്പിൽ സ്കൂൾ പാർലമെന്റ് ചെയർമാൻ മിൻഹാജ്, വാർഡ് മെമ്പർ കെ.സി ഫാസില എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!