ടെഹ്റാൻ: യു.എസ് – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനേയി എത്തുമെന്ന് റിപ്പോർട്ടുകൾ. അലി ഖമനേയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ. ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇറാന്റെ പുരോഹിത സമിതി പുതിയ പിൻഗാമിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.
നാലരപ്പതിറ്റാണ്ട് മുൻപുള്ള അമേരിക്കൻ ആശ്രിതത്വത്തിലേക്ക് ഇറാൻ തിരികെ പോകുമോ എന്ന ആഗോള ആശങ്കകൾക്കിടയിലാണ് പുതിയ നേതൃത്വം വരുന്നത്. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ആഭ്യന്തര-വിദേശ നയങ്ങളിലും പൊതുനയങ്ങളിലും അന്തിമവാക്ക് പരമോന്നത നേതാവിന്റേതാണ്.
സായുധസേനയുടെ കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ജുഡീഷ്യറി സംവിധാനം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ, ഐ.ആർ.ജി.സി (IRGC) കമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം എന്നിവയെല്ലാം പരമോന്നത നേതാവിൽ നിക്ഷിപ്തമാണ്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ഇറാന്റെ ആദ്യ പരമോന്നത നേതാവ്. 1989-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് അലി ഖമനേയി ഈ സ്ഥാനത്തെത്തുന്നത്. അന്നുമുതൽ കഴിഞ്ഞ 35 വർഷമായി ഇറാന്റെ എല്ലാ നിർണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനേയിയുടേതായിരുന്നു. പുതിയ നേതൃത്വത്തിന് കീഴിൽ ഇറാന്റെ ഭാവി എന്താകുമെന്ന് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

