കടന്നൽക്കുത്തേറ്റ് സ്ത്രീ മരിച്ചു

Kannadiparamba online news
Screenshot

കൂത്തുപറമ്പ്: ജോലികഴി ഞ്ഞ് വീട്ടിലേക്ക് പോകും വഴി കടന്നൽക്കുത്തേറ്റ് സ്ത്രീ മരിച്ചു. സൗത്ത് നര വൂർ തൈക്കണ്ടി മടപ്പുര യ്ക്ക് സമീപം മൂന്നാംപിലാ കൂലിൽ വനജ (65)യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കടന്നൽക്കുത്തേറ്റ് അൽപ്പ സമയം കഴിഞ്ഞ് വനജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ബൈജു, പരേതനായ അജേഷ്. മരുമകൾ: മിനി. സഹോദരങ്ങൾ: ഭാസ്കരൻ ചന്ദ്രൻ, പരേതരായ ബാലൻ, മാധവൻ, ഗംഗൻ, രോഹിണി. സംസ്കാരം ബു ധനാഴ്ച ഉച്ചയ്ക്ക് വലിയവെളിച്ചം ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!