ദില്ലി: ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സൂപ്പർ 8 കാണാതെ പുറത്തായി. ഇതോടെ സൂപ്പർ 8 ചിത്രം ഏകദേശം വ്യക്തമായിരിക്കുകയാണ്. 7 ടീമുകൾ ഇതിനകം യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് എ-യിൽ നിന്ന് ഒന്നാമന്മാരായി ഇന്ത്യ യോഗ്യത നേടിയപ്പോൾ, അവസാന സ്ഥാനത്തിനായി പാകിസ്ഥാന് കാത്തിരിക്കണം.
ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വെയും ആതിഥേയരായ ശ്രീലങ്കയും യോഗ്യത നേടി. സിംബാബ്‌വെ-അയർലൻഡ് മത്സരം മഴമുടക്കിയതാണ് ഓസീസിന് തിരിച്ചടിയായത്. ഗ്രൂപ്പ് സിയിൽ നിന്ന് ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും, ‘മരണഗ്രൂപ്പായ’ ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും സൂപ്പർ 8-ൽ എത്തി.
ഓസ്‌ട്രേലിയ പുറത്തായതോടെ സൂപ്പർ 8-ൽ ഇന്ത്യയുടെ കാര്യങ്ങൾ എളുപ്പമായി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരാണ് സൂപ്പർ 8-ൽ ഇന്ത്യയുടെ എതിരാളികൾ. നാളെ നടക്കുന്ന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാൽ പാകിസ്ഥാന് സൂപ്പർ 8-ൽ എത്താം. മാർച്ച് 4, 5 തീയതികളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

