ചേലേരി/നൂഞ്ഞേരി: ചേലേരി മുക്ക് നൂഞ്ഞേരിയിൽ ടർഫ് സ്ട്രൈക്കേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4:30-ന് മൊയ്‌ദീൻ കയ്യംകോട് നിർവഹിച്ചു. പ്രദേശത്തെ കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജലീൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഹിളർ മുഖ്യഅതിഥിയായി പങ്കെടുത്തു. ജംഷീർ മാലോട്ട്, ടർഫ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ ഷാഫി എന്നിവർ സംസാരിച്ചു.
ടൗൺ സി.സി, വണ്ണാർ എഫ്.സി, എസ്പാനിയ നൂഞ്ഞേരി, ടീം ഓഫ് ദലീൽ പള്ളി, ബറ്റാലിയൻ കയ്യംകോട്, എം.സി.സി മുണ്ടേരി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിലെ അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഉപഹാര സമർപ്പണം നടന്നു. ട്രഷറർ അൻവർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

