മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ മയ്യിൽ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുൻ എം.എൽ.എ ജെയിംസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ 2026-27 വർഷത്തെ വികസന പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ മുന്നൂറോളം വോട്ടർമാർ പങ്കെടുത്ത് വികസന ചർച്ചകളിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

