ഇഷാൻ കിഷന്റെ വെടിക്കെട്ട്; പാകിസ്ഥാന് 176 റൺസ് വിജയലക്ഷ്യം

Kannadiparamba online news
Screenshot

കൊളംബോ: ടി20 ലോകകപ്പിലെ ഹൈ-വോൾട്ടേജ് പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. പാകിസ്ഥാന് ജയിക്കാൻ 176 റൺസ് വേണം. 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

സഞ്ജു സാംസണെ ഒഴിവാക്കി ടീമിലെത്തിയ ഓപ്പണർ അഭിഷേക് ശർമ്മ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് പുറത്തായി. എന്നാൽ പിന്നീട് ഇഷാൻ കിഷൻ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു. 10 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. മധ്യനിരയിൽ തിലക് വർമ (25), സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഹാർദ്ദിക് പാണ്ഡ്യയും അക്സർ പട്ടേലും പൂജ്യത്തിന് പുറത്തായത് തിരിച്ചടിയായി.

പാകിസ്ഥാന് വേണ്ടി സ്പിന്നർ സയ്യിം അയൂബ് 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 16 ഓവറുകളും പാക് സ്പിന്നർമാരാണ് എറിഞ്ഞത് എന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!