കൊളച്ചേരി: ചരിത്രപ്രസിദ്ധമായ കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും .
ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കും. വൈകുന്നേരം 6.30 ന് ദീപാരാധന തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ തുടങ്ങൽ. 7 മണിക്ക് അഡ്വ. എ.വി കേശവൻ ‘ക്ഷേത്രങ്ങളും സമൂഹവും’ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് 8.30 ന് ശ്രീരാഗം ഭജൻസ് പുതിയതെരു മണ്ഡപം അവതരിപ്പിക്കുന്ന ഭജനാമൃതം.
ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഭജന നാരായണീയ പാരായണം. 6.30 ന് ദീപാരാധന തുടർന്ന് അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാനസംഗീതം. 7.30 ന് ഊർപ്പഴശ്ശി ദൈവത്താറുടെ വെള്ളാട്ടം. തുടർന്ന് വേട്ടക്കൊരുമകൻ ദൈവത്താരുടെ വെള്ളാട്ടം. 8.30 മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും. 10 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
മാർച്ച് 1 ഞായറാഴ്ച പുലർച്ചെ 3.30-നാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവത്താറുടെ പുറപ്പാട് നടക്കുക. ഉച്ചയ്ക്ക് ഉച്ചവെള്ളാട്ടത്തോടെ മഹോത്സവത്തിന് സമാപനമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

