കൊളച്ചേരി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊളച്ചേരി കരിങ്കൽക്കുഴിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിന് ട്രേഡ് യൂണിയൻ നേതാക്കളായ ഇ.പി. ജയരാജൻ, കെ. സന്തോഷ്, എ.ഒ. പവിത്രൻ, പി. പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗത്തിൽ AITUC നേതാവ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജൻ സ്വാഗതമാശംസിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും ലേബർ കോഡുകൾക്കെതിരെയും യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ. ദീപ, രാമകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. പണിമുടക്കിനെ തുടർന്ന് കൊളച്ചേരി മേഖലയിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

