കൊളച്ചേരിയിൽ ദീന ദയാൽ ഉപാധ്യായ സ്മൃതിദിനം ആചരിച്ചു

Kannadiparamba online news
Screenshot

കൊളച്ചേരി: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായയുടെ സ്മൃതിദിനം ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.

183-ാം നമ്പർ ബൂത്തായ ചേലേരി സെൻട്രലിൽ നടന്ന ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് ചന്ദ്രിക വാര്യർ അധ്യക്ഷത വഹിച്ചു. ഇ.പി. ഗോപാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. ജനസംഘം ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. വാർഡ് മെമ്പർ ഗീത വി.വി., ദേവരാജൻ പി.വി. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രജിത പി. സ്വാഗതവും സുമതി എ.വി. നന്ദിയും പറഞ്ഞു. വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് മുണ്ടേരി ചന്ദ്രൻ, വേണുഗോപാൽ പി.വി., പ്രതീപൻ ടി., സന്തോഷ് എം., സലിന എൻ., സരള സി. തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!