കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സഹയാത്രികന് പരിക്ക്

Kannadiparamba online news
Screenshot


കണ്ണൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു. പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം.പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജിഷ്ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു. ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാരായണൻ – സജിത ദമ്പതികളുടെ മകനാണ്. സഹോദരൻ: സഞ്ജു നാരായണൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!