കണ്ണൂർ: അനിയന്ത്രിതമായ ചിക്കൻ വിലക്കയറ്റം നിയന്ത്രിക്കുക, കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി ധർണ്ണ നടത്തി. അറവുമാലിന്യ നിർമ്മാർജനത്തിനായി വർദ്ധിപ്പിച്ച യൂസർ ഫീ കുറയ്ക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗമായ ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അക്ബർ പേരാവൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഇ. സജീവൻ, സെക്രട്ടറി ഷജിൽ തലശ്ശേരി, ഖജാൻജി വിമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിക്കൻ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

