കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു; മേയർ പി. ഇന്ദിര ഉദ്ഘാടനം നിർവ്വഹിച്ചു

Anees kannadiparamba

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്കുള്ള യൂണിഫോമും അനുബന്ധ സാമഗ്രികളുടെയും വിതരണോദ്ഘാടനം കോർപ്പറേഷൻ മേയർ പി. ഇന്ദിര നിർവ്വഹിച്ചു. നഗരസഭയുടെ ശുചിത്വ പരിപാലനത്തിൽ അശ്രാന്തം പരിശ്രമിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് വിതരണം ചെയ്തത്.

ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിജിൽ മാക്കുറ്റി, ലിഷ ദീപക്, പി. ഷമീമ, വി.കെ. മുഹമ്മദ് അലി എന്നിവരും കൗൺസിലർമാരായ റിഷം താണ, ഷൈൻ പി. ജോസ് തുടങ്ങിയവരും സംസാരിച്ചു. നഗരത്തെ മാലിന്യമുക്തമായി നിലനിർത്തുന്നതിൽ തൊഴിലാളികൾ നൽകുന്ന സേവനങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!