ചേലേരി: കൊളച്ചേരി പഞ്ചായത്തിലെ പത്താം വാർഡിൽ തളിപ്പറമ്പ് എം.എ.ൽ.എ. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സോളാർ ലൈറ്റുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. നൂഞ്ഞേരി ദാലിൽ പള്ളി റോഡിൽ തങ്ങൾ റോഡ് ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞദിവസം (വെള്ളിയാഴ്ച) സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ടത്.
വികസന പ്രവർത്തനങ്ങളെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ച കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

