ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

Kannadiparamba online news

ചേലേരി: നാടിനെ ഉത്സവലഹരിയിലാക്കി ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമായി. വൈകുന്നേരം 6.30ന് നടന്ന തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. രാത്രി 8.30ന് കരോക്കെ ഗാനമേള . ഫെബ്രുവരി ഒന്ന് വരെയാണ് മഹോത്സവം നീണ്ടുനിൽക്കുന്നത്.

രണ്ടാം ദിനമായ നാളെ (ജനുവരി 30) വൈകുന്നേരം ദീപരാധനയ്ക്ക് ശേഷം വിവിധ നൃത്തനൃത്യങ്ങൾ അരങ്ങേറും. ജനുവരി 31-ന് ഉച്ചയ്ക്ക് പ്രസാദ സദ്യയും വൈകുന്നേരം ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണമായ നാല് തിടമ്പുകളോട് കൂടിയ എഴുന്നള്ളത്തും തിടമ്പ് നൃത്തവും നടക്കും. ഫെബ്രുവരി ഒന്നിന് അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടെ ആഘോഷങ്ങൾ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!