നാറാത്ത് ഗ്രാമപഞ്ചായത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു

Kannadiparamba online news

നാറാത്ത്: ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ജൻഡർ റിസോഴ്സ് സെന്ററിന്റെ (Gender Resource Centre) ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. ചെറുവക്കര ജി.ഡബ്ല്യു.എൽ.പി (GWLP) സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ജീവിത നൈപുണ്യം’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും പരിപാടിയുടെ ഭാഗമായി നടന്നു.

ചെറുവക്കര സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് പി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അധ്യാപിക സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ സുമതി ക്ലാസ്സ് നയിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശില്പ എം, സയന്ദ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!