“ബസ് ജീവനക്കാരും നാട്ടുകാരും ഒന്ന് അമ്പരന്നു! 🚌 രണ്ടര വയസ്സുകാരനെ ബസിൽ മറന്നുവെച്ച് അമ്മ ഇറങ്ങിപ്പോയി. വടകരയിൽ ബസ് യാത്ര അവസാനിപ്പിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

Kannadiparamba online news
Screenshot

കോഴിക്കോട്: നാദാപുരത്ത് ബസ് യാത്രയ്ക്കിടെ രണ്ടര വയസ്സുകാരനായ മകനെ ബസിനുള്ളിൽ മറന്നുവെച്ച് അമ്മ ഇറങ്ങിപ്പോയി. വടകര-വളയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. ബസ് യാത്ര അവസാനിപ്പിച്ചപ്പോഴാണ് ഗിയർ ബോക്സിന് മുകളിൽ കുട്ടി തനിച്ചിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഓർക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീകളും കുട്ടിയും ബസിൽ കയറിയത്. വടകരയിൽ എത്തിയപ്പോൾ ഇവർ ബസിൽ നിന്നിറങ്ങി. പിന്നീട് ബസ് യാത്ര അവസാനിപ്പിച്ചപ്പോഴാണ് ഡ്രൈവർ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്. കൂടെ ആരെയും കാണാഞ്ഞതിനെ തുടർന്ന് പരിഭ്രാന്തരായ ജീവനക്കാർ പോലീസിനെ വിവരമറിയിക്കാൻ ഒരുങ്ങുമ്പോഴേക്കും കുട്ടിയെ തിരഞ്ഞ് അമ്മ ഓടിയെത്തി.

കുഞ്ഞ് കൂടെയുള്ള കാര്യം മറന്നുപോയതായിരുന്നുവെന്നാണ് പരിഭ്രമിച്ചെത്തിയ അമ്മ നൽകിയ മറുപടി. മിനിറ്റുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതോടെയാണ് ബസ് ജീവനക്കാർക്കും നാട്ടുകാർക്കും ആശ്വാസമായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!