പോറ്റിയേ കേറ്റിയേ ഗാനത്തെ ചൊല്ലി കോൺഗ്രസ് – സി പി എം പ്രവർത്തകർ കയ്യാങ്കളിയായി

Kannadiparamba online news
Screenshot

മയ്യിൽ:റേഷൻ കടയുടെ വരാന്തയിൽ വെച്ച് പോറ്റിയേ കേറ്റിയേ ഗാനം മൊബൈൽ ഫോണിൽ ഉച്ചത്തിൽ വെച്ചതിനെ ചൊല്ലി സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്ത കനും തമ്മിൽ കയ്യാങ്കളിയായി. ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്. സി പി എം ലോക്കൽ സെക്രട്ടറി മുല്ലക്കൊടിയിലെ
ടി പി മനോഹരൻ്റെ (60)പരാതിയിൽ കോൺഗ്രസ് പ്രവർത്തകൻ മുല്ലക്കൊടിയിലെ
ഭാസ്കരനെതിരെയാണ് കേസെടുത്തത്.
ഈ മാസം 3 ന് 11 .45 മണിക്ക് അരിമ്പ്ര റേഷൻ കടയുടെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. ഫോണിൽ പാട്ട് ഉച്ചത്തിൽ വെച്ചത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.അതേ സമയം കോൺഗ്രസ് പ്രവർത്തകനായ ഭാസ്കരൻ്റെ പരാതിയിലും പോലീസ് കേസെടുത്തു. ഫോൺ പിടിച്ചു വാങ്ങി ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിൽ സി പി എം ലോക്കൽ സെക്രട്ടറി ടി പി മനോഹരൻ, സന്ദീപ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!