വളപട്ടണം : അനധികൃത മണൽ കടത്ത് പിടി കൂടാനെത്തിയ പോലീസ് പുഴക്കടവിൽ നിന്നും ടിപ്പർ ലോറിയും പോലീസിനെ കണ്ട് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടറും പിടികൂടി. പാപ്പിനിശേരി പാറക്കൽ പള്ളിക്കു സമീപം പുഴക്കടവിൽ വെച്ചാണ് മണൽ നിറച്ച നിലയിൽ കെ എൽ. 59.എ. 3177 നമ്പർ ടിപ്പർ ലോറിയും പോലീസിനെ കണ്ട് പ്രതികൾ ഉപേക്ഷിച്ചു പോയ കെ.എൽ. 13. എ.എൻ. 1068 നമ്പർ സ്കൂട്ടറും എസ്.ഐ.പി.കെ. സുരേഷ് ബാബുവും സംഘവും പിടികൂടിയത്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

