ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

Kannadiparamba online news
Screenshot

ലണ്ടൻ: ലോകം പുതുവർഷ ലഹരിയിലേക്ക്. 2026-നെ ആദ്യം വരവേറ്റത് മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കിരിബാത്തിയാണ്. കിരിബാത്തിയുടെ ഭാഗമായ കിരിതിമാറ്റി (ക്രിസ്മസ് ദ്വീപ്) ദ്വീപിലാണ് ലോകത്ത് ആദ്യമായി 2026 പിറവി കൊണ്ടത്.

സമയക്രമം ഇങ്ങനെ:

ഇന്ത്യൻ സമയത്തേക്കാൾ എട്ടര മണിക്കൂറും ഗ്രീനിച്ച് സമയത്തേക്കാൾ (GMT) 14 മണിക്കൂറും മുന്നിലാണ് കിരിതിമാറ്റിയിലെ സമയം. കിരിട്ടിമാത്തിയിൽ പുതുവർഷം പിറന്ന് 15 മിനിറ്റിന് ശേഷം ന്യൂസിലൻഡിലെ ചാത്തം ദ്വീപിലും പിന്നാലെ ടോങ്ക, സമോവ തുടങ്ങിയ പസഫിക് രാജ്യങ്ങളിലും പുലരിയെത്തി.

കിരിബാത്തി എന്ന അത്ഭുത ദ്വീപ്:

ലണ്ടനേക്കാൾ 14 മണിക്കൂർ മുൻപേ പുതുവർഷമെത്തുന്ന ഈ പവിഴദ്വീപ് സമൂഹത്തിൽ ഏകദേശം 1,10,000 പേരാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണി ഉയർത്തുന്ന ഈ രാജ്യത്തിന്റെ തലസ്ഥാനമായ തറാവയിൽ വലിയ ആഘോഷങ്ങളോടെയാണ് ജനങ്ങൾ 2026-നെ സ്വീകരിച്ചത്.

ഏറ്റവും ഒടുവിൽ എവിടെ?

പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയുടെ അധീനതയിലുള്ള, മനുഷ്യവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. കിരിതിമാറ്റിയിൽ പുതുവർഷം പിറന്ന് 26 മണിക്കൂറുകൾക്ക് ശേഷമായിരിക്കും ഇവിടെ 2026 എത്തുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!