കമ്പിൽ: നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് പി. സുധീഷ്, ബ്ലോക്ക് മെമ്പർമാരായ പ്രശാന്തൻ മാസ്റ്റർ, കെ. വിഷിജ, വാർഡ് മെമ്പർ സാജന ആൽബി എന്നിവർക്ക് കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മുസ്ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡന്റ് പി.ടി. മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ സൈഫുദ്ദീൻ നാറാത്തിന് ചടങ്ങിൽ വെച്ച് യാത്രാമംഗളങ്ങൾ നേർന്നു. നാറാത്ത് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വനിതാ ലീഗ് കമ്പിൽ ശാഖ സെക്രട്ടറി കെ. ഖയറുന്നിസയെ ചടങ്ങിൽ ആദരിച്ചു.
അബ്ദുള്ള എ.വി, പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത്, വൈസ് പ്രസിഡന്റ് പി. സുധീഷ്, മുഹമ്മദ് കുഞ്ഞി പി.പി, ഷാജിർ കമ്പിൽ, പ്രശാന്തൻ മാസ്റ്റർ, പ്രഭാകരൻ ടി.സി. ഗേറ്റ്, സൈഫുദ്ദീൻ നാറാത്ത്, സുഹൈൽ പി.പി, ഉമർ പി, മൊയ്തീൻ സി.കെ, സക്കീർ കെ.സി, കെ. വിഷിജ, സാജന ആൽബി, ഹസീന എ, കെ. ഖയറുന്നിസ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

